തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ മൂത്രശങ്ക പരിഹരിക്കാന്‍ യുവാവിന്‍റെ സാഹസിക നീക്കം: നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമം, വീഡിയോ

രാജ്യത്ത് ട്രെയിനിലെ  ജനറൽ കംപാർട്ട്മെന്‍റ്  യാത്രകൾ തിരക്കുകാരണം പലപ്പോഴും ദുരിതപൂര്‍ണമാണ്.സാധാരണക്കാരുടെ ആശ്രയമായ ജനറല്‍ കംമ്പാര്‍ട്ട്മെന്‍റില്‍  തിരയാനോ അനങ്ങാനോ ക‍ഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇക്കാര്യം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്.

ആളുകള്‍  തിങ്ങിനിറഞ്ഞിരിക്കുന്ന കംമ്പാര്‍ട്ട്മെന്‍റില്‍   മൂത്രശങ്ക ഉണ്ടായ യുവാവിന് നടന്ന് പോകാന്‍ ക‍ഴിയാത്ത സാഹചര്യം ഉണ്ടാകുകയും പിന്നീട് സാഹസികമായി കാര്യങ്ങള്‍ ചെയ്യേണ്ടി വന്ന ദൃശ്യങ്ങള്‍ വയറലായിരിക്കുകയാണ്.

ALSO READ: വിദേശ സന്ദർശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരികെയെത്തി

തിങ്ങി നിറഞ്ഞ കംമ്പാര്‍ട്ട്മെന്‍റിന്‍റെ നടുക്ക് അകപ്പെട്ട യുവാവ് ശൗചാലയത്തിലേക്ക് നടക്കാന്‍ ശ്രമിച്ചിട്ട് ക‍ഴിയാതെ വരികയും ആളുകളുടെ മുകളിലൂടെ സീറ്റുകളുടെ വശത്ത് ചവിട്ടി കൈ മുകളിലെ കമ്പികളില്‍ പിടിച്ച് കഷ്ടിച്ച് ഡോറുകളുടെ അടുത്തേക്ക് എത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ട്രെയിനിനെ ഒരു സാഹസിക കേന്ദ്രമാക്കിയതിന് നന്ദിയെന്ന് പരിഹസിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം പ്രശ്നങ്ങൾക്ക് റെയിൽവേ എങ്ങനെയെങ്കിലും ഒരു പരിഹാരം കാണണം എന്നാണ് കൂടതല്‍ പേരും കമന്‍റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ട്രെയിനുകളിൽ ജനറൽ കംപാർട്‍മെന്റുകളിൽ പതിറ്റാണ്ടുകളായി ഇത് സാധാരണ കാഴ്ചയാണ്. അതിനാൽ തന്നെ ആളുകൾ ഈ തിരക്കിനെ സ്വാഭാവികമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.

ഇതിനിടെ മാവേലി മലബാര്‍ എക്സ്പ്രസുകളിലെ സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്‍റ് വെട്ടി പകരം എസി കമ്പാര്‍ട്ട്മെന്‍റ്  ഉള്‍പ്പെടുത്തിയ നടപിടിയെ പിന്തുണച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. എസി കമ്പാര്‍ട്ട്മെന്‍റാണ് ലാഭമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

ALSO READ: ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വെ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News