
നിലമ്പൂരില്‍ ജനവിധി നാളെ അറിയാം. ആദ്യ സൂചനകള്‍ രാവിലെ 8. 30ന് ലഭിക്കും. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. ദ്യം നാല് ടേബിളുകളിയായി പോസ്റ്റല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുമെണ്ണും. പിന്നാലെ 14 ടേബിളുകളിലായി ഇവിഎം വോട്ടുകളും ഒരേ സമയം എണ്ണിത്തുടങ്ങും. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവില്‍ നിന്നാണ് തുടങ്ങുക.
ALSO READ: “രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് എബിവിപി നടത്തുന്ന പ്രതിഷേധം”; മന്ത്രി വി ശിവൻകുട്ടി
നാലു റൗണ്ട് എണ്ണിക്കഴിയുമ്പോള്‍ വഴിക്കടവ് പഞ്ചായത്തില്‍ ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് അറിയാന്‍ സാധിക്കും. കൂടുതല്‍ ബൂത്തുകളും വഴിക്കടവ് പഞ്ചായത്തിലാണ്. തുടര്‍ന്ന് യാഥാക്രമം മുത്തേടം, കരുളായി, എടക്കര പോത്തുകല്ല്, ചുങ്കത്തറ, നിലമ്പൂര്‍ നഗരസഭ, അമരമ്പലം എന്നിവിടങ്ങളിലെ വോട്ടുകളെണ്ണും.
ALSO READ: പത്തുവയസുകാരിയായ ദത്തുപുത്രിയെ ക്രൂരമായി തല്ലി ഡോക്ടർ; ഒന്നും മിണ്ടാതെ നോക്കി നിന്ന് ഭാര്യയും, വീഡിയോ വൈറലാകുന്നു..
പൂര്‍ണമായി സിസിടിവി നിരീക്ഷണത്തിലാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ പ്രക്രിയ നിരീക്ഷിക്കാന്‍ സൗകര്യമുണ്ട്. പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ജില്ലാ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂം, മീഡിയ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here