രാജ്യം കനത്ത ചൂടിലേക്ക്; ദില്ലിയിൽ ഏറ്റവും ഉയർന്ന താപനില

heat-alert-kerala

ഉത്തരേന്ത്യ കനത്ത ചൂടിലേക്ക്. ദില്ലിയിൽ ഈ സീസണിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ദില്ലിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പ് നൽകി. ദില്ലിയിൽ ഇന്നും യെല്ലോ അലർട്ട് തുടരും. അതേസമയം 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും സൂചന. ഹരിയാന,പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.

Also read: അമിതമായി മദ്യം നല്‍കി, ഏഴ് ദിവസം പൂട്ടിയിട്ടു: യുപിയില്‍ വിദ്യാര്‍ത്ഥിനിയെ 20ലധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ഏപ്രിലിൽ ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഏപ്രിലിൽ മധ്യേന്ത്യയിലെയും വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗ ദിവസങ്ങൾക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രണ്ട് മുതൽ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര കർണാടക, ഒഡിഷ, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ ഏപ്രിലിൽ ഉഷ്ണതരംഗത്തിന്റെ ആഘാതം കനത്ത തോതിൽ അനുഭവപ്പെടുമെന്നാണ് പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News