‘രാജ്യത്തിൻ്റെ മൂല്യങ്ങൾ ഒരോന്നായി തകർക്കപ്പെട്ടു’: മുഖ്യമന്ത്രി

രാജ്യത്തിൻ്റെ മൂല്യങ്ങൾ ഒരോന്നായി തകർക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലത്തൂരിൽ കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ഐക്യം ഇവയെല്ലാം അപകടത്തിലായി. ജനങ്ങളാണ് ജനാധിപത്യത്തിൻ്റെ കരുത്ത്. ആദ്യ യുപിഎ സർക്കാരിന് ഇടതുപക്ഷ പിന്തുണ ഉണ്ടായിരുന്നു. അതിനാൽ കോൺഗ്രസിന്റെ നയങ്ങൾ നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘മോദിയും ബിജെപിയും സംസാരിക്കുന്നത് ഹിന്ദുത്വ രാഷ്ട്രത്തെപ്പറ്റി, ജനക്ഷേമം ചര്‍ച്ചചെയ്യുന്നില്ല’: പ്രകാശ് കാരാട്ട്

രണ്ടാം യുപിഎ സർക്കാർ വന്നപ്പോൾ ജനങ്ങളെ ദുരിതത്തിലാക്കി. ബിജെപി 2014 അധികാരത്തിലെത്തി. വാഗ്ദാനങ്ങൾ ഒന്നും ബി ജെ പി നടപ്പാക്കിയില്ലെന്നും എല്ലാം മേഖലയിലും കാവിവത്കരണമാണ് ബിജെപി ആദ്യം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് മതനിരപേക്ഷത തകർത്തു. മതാധിഷ്ഠിത രാഷ്ട്രത്തിനാണ് ആർഎസ്എസ് ശ്രമം. പൗരത്വനിയമ ഭേദഗതി ഇതിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധി സിഎഎക്കുറിച്ച് ഒന്നും മിണ്ടിയില്ല. ദില്ലിയിൽ സമരം ചെയ്തത് ഇടതുപക്ഷം മാത്രമെന്നും കേരളം ഒറ്റക്കെട്ടായി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ യോജിച്ച പ്രക്ഷോപത്തിനില്ലെന്ന് കോൺഗ്രസ് പറഞ്ഞു. എന്നാൽ സിഎഎ വിഷയത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിനെ വിമർശിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ആർഎസ്എസ് അജണ്ട നടപ്പാക്കുമ്പോൾ കോൺഗ്രസ് മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: സിഎഎയിൽ മിണ്ടാട്ടമില്ലാതെ രാഹുൽ ഗാന്ധി; വയനാടിനും കോഴിക്കോടിനും പുറമെ മലപ്പുറത്തെ പ്രചാരണത്തിലും മൗനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News