
നെടുമ്പാശേരിയില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ പിടിയില്‍. നാല് ക്യാപ്സ്യൂളുകളാണ് ദമ്പതിമാരില്‍നിന്ന് കണ്ടെടുത്തത്. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ് സുബൈര്‍, ഭാര്യ ജാനിഫര്‍ എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.
ഒരു കിലോ ഇരുനൂറ് ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെ കൊളംബോയില്‍നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here