‘ഓടുന്ന ബൈക്കിൽ വച്ച് ലിപ്‌ലോക്’, വീഡിയോ വൈറലായതിനു പിന്നാലെ യുവതിക്കും യുവാവിനുമെതിരെ പിഴ ചുമത്തി ട്രാഫിക് പൊലീസ്

ഓടുന്ന ബൈക്കിൽവച്ച് പരസ്പരം ചുംബിച്ച കമിതാക്കൾക്കെതിരെ കേസ് എടുത്ത് പൊലീസ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. തിരക്കേറിയ റോഡിൽ അമിത വേഗത്തിൽ ബൈക്കോടിക്കുന്ന യുവാവ് പിറകിലിരിക്കുന്ന യുവതിയെ ചുംബിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കും യുവാവിനും വിഡിയോയിൽ ഹെൽമറ്റ് പോലുമില്ല. ബൈക്കിനു പിന്നിലായി സഞ്ചരിച്ചിരുന്ന യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ യാതൊന്നും പാലിക്കാതെയുള്ള യാത്ര ശ്രദ്ധയിൽപെട്ട പൊലീസ് ഇവരിൽ നിന്നും പിഴ ഈടാക്കിയെന്നാണ് വിവരങ്ങൾ. മോട്ടോർ വാഹന നിയമപ്രകാരം നടപടികൾ ഉണ്ടാകുമെന്നും ജയ്പൂർ പൊലീസ് അറിയിച്ചിട്ടുണ്ട്.

ALSO READ: ഞങ്ങള് പിരിഞ്ഞിട്ടൊന്നുമില്ല, വിമർശകർക്ക് ഒരു ചിത്രം കൊണ്ട് നവ്യ നായർ കൊടുത്ത മറുപടി വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News