എട്ട് മാസം മുന്‍പ് മകളുടെ വിവാഹം നടന്ന ആഡംബര ഹോട്ടലില്‍ ജീവനൊടുക്കി ദമ്പതികള്‍; തൂങ്ങിയത് ഒരേ ഷാളില്‍

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ ഹരിപ്പാട് ചേപ്പാട് സ്വദേശികളായ ദമ്പതികള്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി ഈ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. സുഗതന്‍, ഭാര്യ സുനില എന്നിവരായിരുന്നു ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ഇവരും ജീവനൊടുത്തിയതെന്നായിരുന്നു പുറത്തുവന്ന വിവരം. എട്ട് മാസം മുന്‍പ് ഇവരുടെ ഏക മകള്‍ ഉത്തരയുടെ വിവാഹം നടന്നത് ഇതേ ഹോട്ടലില്‍വെച്ചായിരുന്നു.

also read- മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്; മനംനൊന്ത് അമ്മ ജീവനൊടുക്കി

വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്ന കാരണം പറഞ്ഞ് കഴിഞ്ഞ മാസം 26നാണ് മകള്‍ക്കൊപ്പമെത്തി ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തിച്ച് കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ ഇടുന്ന സ്റ്റാന്‍ഡില്‍ തൂങ്ങിയ നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. ഒരേ ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടത്.

also read- ആലുവയിലെ പീഡനം; കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

മലയിന്‍കീഴ് കരിപ്പൂര്‍ നക്ഷത്ര ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ഇവര്‍ ജനുവരിയില്‍ വീട് വിറ്റിരുന്നു. വലിയ നഷ്ടം സഹിച്ചാണ് വീട് വിറ്റത്. തുടര്‍ന്ന് കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്ക് താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയില്‍ വീട് വാങ്ങി. ഏറെക്കാലം മസ്‌കറ്റില്‍ ജോലി നോക്കിയിരുന്ന സുഗതന്‍ തിരിച്ചെത്തി ചെന്നൈയില്‍ സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാരം നടത്തിയിരുന്നു. മികച്ച സാമ്പത്തികനിലയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News