2000 രൂപ പിഴ വേണോ? വേണ്ടെങ്കില്‍ വീടിനു സമീപത്തെ കൂത്താടികളെ ഒഴിവാക്കിക്കോളൂ…

വീടിനു സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടിയുണ്ടോ? ഉണ്ടെങ്കില്‍ വേഗം ഒഴിവാക്കിക്കോളൂ. ഇല്ലെങ്കില്‍ പണി കിട്ടും. പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകും വിധം വീടിനു പരിസരത്ത് കൂത്താടികള്‍ വളരുന്നുണ്ടെന്നു കണ്ടാല്‍ ഇനി മുതല്‍ കോടതിയ്ക്ക് കേസെടുക്കാം. വേണമെങ്കില്‍ പിഴയും ചുമത്താം. ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇത്തരത്തിലുള്ളൊരു കേസില്‍ സംസ്ഥാനത്താദ്യമായി നടപടി സ്വീകരിച്ചു കഴിഞ്ഞു.

ALSO READ: സ്വപ്നത്തിലേക്ക് നിമിഷങ്ങൾ ബാക്കി; വിഴിഞ്ഞത്ത് നങ്കൂരമിടാൻ സാൻ ഫെർണാണ്ടൊ

മൂരിയാട് പുല്ലൂര്‍ സ്വദേശിക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. കൊതുകു വളരാനിടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടും ഇത് പാലിക്കാതിരുന്ന പുല്ലൂര്‍ സ്വദേശിക്കെതിരെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ജോബിയാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസില്‍ കോടതി 2000 രൂപ പിഴ ശിക്ഷ വിധിച്ചു. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. ഡെങ്കിപ്പനി വ്യാപനം പ്രതിരോധിക്കാനുള്ള ശ്രമം കേരളം ആരംഭിച്ചിരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കാസര്‍കോടും കോളറയും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News