
കൊച്ചി ആസ്ഥാനമായുള്ള ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്ക്കേഴ്സ് കേരളക്ക് ബി.സി.സി.ഐ 538 കോടി രൂപ നൽകണമെന്ന വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതിയും ശരി വയ്ക്കുകയായിരുന്നു. ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 385.5 കോടിയും നഷ്ടപരിഹാരമായി നൽകണമെന്നാണ് വിധി.
ഐ.പി.എല്ലിൽ ഒരു സീസൺ മാത്രം കളിച്ച ടീമാണ് കൊച്ചി ടസ്ക്കേഴ്സ് കേരള. എട്ടാം സ്ഥാനത്ത് സീസൺ പൂർത്തിയാക്കിയ കൊച്ചി ടീം ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു പുറത്താക്കപ്പെട്ടത് കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിനായിരുന്നു. ഇതിനെതിരെ ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും (കെ.സി.പി.എൽ) തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അത് ഹാജരാക്കാനായില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 538 കോടി രൂപ നല്‍കണമെന്നാണ് വിധിച്ചത്. ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ വിധിയെ ചോദ്യം ചെയ്ത് ബിസിസിഐ നൽകിയ ഹര്‍ജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.
ALSO READ: ഡെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ; ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത് 20000 അടി മുകളില്‍
റെന്‍ദേവൂ സ്പോര്‍ട്സ് വേള്‍ഡ് എന്നപേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011-ല്‍ കൊച്ചി ടസ്ക്കേഴ്സ് കേരള എന്ന ടീം രൂപവത്കരിച്ചത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐപിഎല്ലിലേക്കുള്ള പ്രവേശത്തിനായി വെക്കേണ്ടിവന്ന ലേലത്തുക. ഐപിഎല്ലില്‍ ഉയര്‍ന്ന രണ്ടാമത്തെ തുകയായിരുന്നു ഇത്. എന്നാൽ, കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ 2011-ല്‍, ആദ്യസീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കൊച്ചിന്‍ ടീമിനെ ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് പുറത്താക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here