
താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്. ശ്വേതാ മേനോന്റെ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. അമ്മയിൽ തർക്കം തുടരുന്നതിന് ഇടയിലാണ് കോടതിയുടെ ഇടപെടൽ.
ശ്വേതാ മേനോൻ രാജി വെച്ചതിനു പിന്നാലെയായിരുന്നു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റിക്കാണ് കോടതി വിലക്കേർപ്പെടുത്തിയത്. ശ്വേതാ മേനോന്റെ കമ്മിറ്റിക്ക് തുടരാമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
Also Read: കുട്ടിക്കാലത്ത് തന്നെ അച്ഛന്റെ ആരാധകൻ ‘തട്ടിക്കൊണ്ടുപോയി’; ശ്രദ്ധേയമായി വിജയിയുടെ മകന്റെ വീഡിയോ
നിലവിൽ രമേഷ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അഡ്ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

