
നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ല്‍ നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തുവന്നാണ് ചെന്താമര മറ്റു രണ്ട് കൊലപാതകങ്ങളും നടത്തിയത്.
ജാമ്യവ്യവസ്ഥ പൂര്‍ണമായും ലംഘിച്ചതിനാൽ പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Read Also: കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ; സ്വാഭാവിക തീയല്ല പടരുന്നത്, ദുരൂഹതയുണ്ടെന്ന് മാനന്തവാടി ഡിഎഫ്ഒ
പോത്തുണ്ടി ബോയണ്‍ കോളനി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് ജനുവരി 27-ന് ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ചെന്താമര കൊലപാതകം നടത്തിയത്. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും നെന്മാറ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്നുമുള്ള ജാമ്യവ്യവസ്ഥ ലംഘിച്ചാണ് വീണ്ടും കൊലപാതകം നടത്തിയത്. നിലവില്‍ ചെന്താമര വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
Key words: chenthamara, nenmara double murder, palakkad

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

