സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജയിലിലേക്ക്

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തത് 14 ദിവസത്തേക്ക്. നാലാം പ്രതിയാണ് രാഹുല്‍. ജാമ്യാപേക്ഷ തള്ളിയത് വഞ്ചിയൂര്‍ കോടതി. രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. ഗുരുതര ആരോപണമാണ് പ്രതിക്കെതിരെയെന്ന് കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ജനുവരി 22 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പത്തുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആക്രമത്തിന് നേതൃത്വം നല്‍കിയത് രാഹുലാണെന്നും കോടതി നിരീക്ഷിച്ചു.

ALSO READ:  അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കും, അതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്നും രാവിലെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പൊലീസിനു നേരെയടക്കം വ്യാപകമായ ആക്രമണമായിരുന്നു അഴിച്ചുവിട്ടത്. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. കേസില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, എം വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ALSO READ:  മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി, ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ ഒരു പ്രത്യേകതയുമില്ലെന്നും എല്ലാ കേസിലും നടക്കുന്ന കാര്യമാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചകിലം പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്താല്‍ ആരായാലും അറസ്റ്റ് ചെയ്യും. അതില്‍ രാഷ്ട്രീയം നോക്കില്ല. അറസ്റ്റ് ധൃതിയിലായിരുന്നില്ല. തെളിവു ശേഖരിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. ക്രമസമാധാന പ്രശ്നമുണ്ടാകാത്ത നിലയിലാണ് അറസ്റ്റിന് തീരുമാനിച്ചത്. എവിടെവച്ചാണെങ്കിലും അറസ്റ്റു ചെയ്യാം. അതു പൊലീസാണ് തീരുമാനിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News