പുറം കടലിലെ ലഹരി വേട്ട; പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി നിര്‍ദേശം

പുറം കടലിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി നിര്‍ദേശം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നാണോ എന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. നാളെ രാവിലെ 11 ന് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹാജരാകണമെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here