‘ഒരു കൈകൊണ്ട് മാത്രം ശബ്ദമുണ്ടാകില്ല’; നാല്പതുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 23-കാരനായ സോഷ്യൽ മീഡിയ ഇൻഫ്ളുവർസർക്ക് ജാമ്യം

supreme court CCTV kerala

നാല്പതുകാരിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ 23-കാരനായ പ്രതിക്ക് ഇടക്കാലജാമ്യം നൽകി സുപ്രീംകോടതി. സ്വന്തം താൽപര്യപ്രകാരം യുവാവുമായി ബന്ധം പുലർത്തിയ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കേസെടുത്ത ഡൽഹി പൊലീസിന്‍റെ നടപടിയെയും കോടതി വിമർശിച്ചു. പ്രതി ഒൻപതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്.

”ഒരു കൈകൊണ്ട് മാത്രം ശബ്ദം മുഴങ്ങില്ല. എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഐ.പി.സി 376 ചുമത്തിയത്? അവർ കൊച്ചുകുഞ്ഞല്ല, 40 വയസ്സുള്ള സ്ത്രീയാണ്. ഏഴ് തവണ ഇരുവരും ഒന്നിച്ച് ജമ്മുവിൽ പോയി. അവരുടെ ഭർത്താവ് അക്കാര്യം വകവെക്കുന്നുപോലുമില്ല. ഒമ്പതു മാസമായി യുവാവിനെ ജയിലിലടച്ചിരിക്കുകയാണ്. കുറ്റം തെളിയിക്കാൻ ഇതുവരെ കഴിഞ്ഞില്ല. പ്രതിയെ വിചാരണക്കോടതിയിൽ ഹാജരാക്കി ഇടക്കാല ജാമ്യം അനുവദിക്കണം” -കോടതി വ്യക്തമാക്കി.

ALSO READ: 1012ലേക്ക് ഡയൽ ചെയ്തു; പൊലീസിനെ വിളിച്ചുവരുത്തി വിവാഹം മുടക്കി വധു, ഒടുവിൽ…

ഇടക്കാലജാമ്യത്തിലുള്ളപ്പോൾ പരാതിക്കാരിയെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി നിർദേശിച്ചു. 2021ൽ ക്ലോതിങ് ബ്രാൻഡിന്‍റെ പ്രൊമോഷനു വേണ്ടിയാണ് പരാതിക്കാരി ഇൻഫ്ളുവർസറുമായി പരിചയത്തിലായതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു. ബലാത്സംഗം, സ്ത്രീകൾക്കെതിരായ അതിക്രമം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News