
അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരായ പരാതിയിലാണ് തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
അൻസിബ ഹസ്സനെ തൃപ്പൂണിത്തുറ വനിത സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷനിൽ രേഖയിൽ അൻസിബയെകൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പിന്നീട് അതിൽ പ്രതികൾക്ക് വേണ്ടി അൻസിബ അറിയാതെ തിരുത്തൽ വരുത്തിയെന്നാണ് അൻസിബയുടെ പരാതി. പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയിരുന്നെങ്കിലും കേസിൽ കഴമ്പില്ലെന്നായിരുന്നു എന്നാണ് പൊലീസ് വാദം അതിന് ശേഷമാണ് അൻസിബ കോടതിയെ സമീപിച്ചത്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്ന് കോടതി ഹിൽ പാലസ് പോലീസിനോട് നിർദ്ദേശിച്ചു. ലക്ഷിമി പ്രിയ നൽകിയ പരാതിയിലാണ് അൻസിബയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ വസ്തുതാ വിരുദ്ധമായ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചു എന്നതാണ് അൻസിബ നൽകിയ പരാതി. കേസന്വേഷിച്ച ശേഷം പൊലീസ് അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

