രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ധനവ്

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ധനവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവര്‍ 3500 നോട് അടുത്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമായി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15000 കടന്നു. കേരളം, ദില്ലി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ രൂക്ഷം.

ദില്ലിയില്‍ രോഗികള്‍ വര്‍ധിച്ചതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News