രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. കൊവിഡ് വ്യാപനം നേരിടാൻ ജില്ല അടിസ്ഥാനത്തിൽ യോഗം ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരും ആരോഗ്യ പ്രവർത്തകരുമടക്കം യോഗത്തിൽ പങ്കെടുക്കാനാണ് നിർദേശം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയത്. അതേ സമയം ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ സംസ്ഥാനതലങ്ങളിൽ ഈ മാസം 10, 11 തിയതികളിൽ മോക്ഡ്രിൽ സംഘടിപ്പിക്കും. ദില്ലി, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ രൂക്ഷം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News