
രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1805 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 10,300 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിന പോസിറ്റീവ് നിരക്ക് 3.19 ശതമാനമാണ്.
അതേസമയം രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,837 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 397 പേർക്കാണ് ഒരു ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. തൊട്ട് മുമ്പുള്ള ദിവസം 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here