രാജ്യത്ത് കൊവിഡ് ഉയരുന്നു; ആകെ കേസുകൾ 3700 ൽ അധികം

covid cases india

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലായി 3758 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും അധികം കോവിഡ് പരിശോധന നടത്തുന്ന കേരളത്തില്‍ 1400 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 361 ആക്ടീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ; ‘കേരളത്തോടുള്ള വിവേചനം ആദ്യമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സംസ്‌കാര ശൂന്യമായ സമീപനമാണ് വെളിപ്പെടുന്നത്’: മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ എം എ ബേബി

മഹാരാഷ്ട്ര, ദില്ലി, തമിഴ് നാട്, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ്, കേരളം എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 23 കൊവിഡ് മരണങ്ങള്‍ ഉണ്ടായതായും സ്ഥിരീകരികരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തി ജൂണ്‍ 2നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News