കൊവിഡ്, മൂന്ന് വർഷത്തിന് ശേഷം ആരോഗ്യ അടിയന്തിരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന

കൊവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിൻവലിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അരോഗ്യ അടിയന്തിരാവസ്ഥ പിൻവലിച്ചത്. ഡബ്‌ള്യൂഎച്ച്ഒ തലവൻ ടെഡ്രോസ് അദാനം അടിയന്തര കമ്മിറ്റി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും അന്താരാഷ്ട്ര തലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം എഴുപത് ലക്ഷം ആളുകളാണ് കൊവിഡിനെ തുടർന്ന് മരിച്ചതെന്നാണ് ഏകദേശ കണക്കെന്ന് ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. 2020 ജനുവരി 30-നാണ് കൊവിഡിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

എന്നാൽ ലോകമെങ്ങും കൊവിഡ് ഭീഷണി തുടരുന്നതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി. തെക്ക്-കിഴക്കൻ ഏഷ്യയിൽ ഉൾപ്പടെയുള്ള രോഗബാധ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിനാളുകൾ കൊവിഡ് മൂലം ഇപ്പോഴും മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News