കൊവിഡ് വ്യാപനം; രാജ്യത്ത് 6491 ആക്ടിവ് കേസുകള്‍

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്. 358 ആക്ടിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6491 ആയി. കേരളത്തില്‍ 1957 പേര്‍ കൊവിഡ് ബാധിതരാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ കൊവിഡ് മരണം റിപ്പോർട്ട്‌ ചെയ്യാത്തത് ആശ്വാസകരമാണ്.

നിലവിൽ 65 മരണമാണ് ഇത്തവണ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read: മുംബൈ ലോക്കൽ ട്രെയിൻ യാത്രയിലെ അപകടം; ഓട്ടോമേറ്റഡ് ഡോർ ക്ലോഷർ റെയിൽവേ പരിഗണിക്കുന്നു

കേരളത്തില്‍ 80 കേസുകളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇവര്‍ കൊവിഡ് മൂലം അഡ്മിറ്റ് ആയവര്‍ അല്ല. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News