
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്ന കോവിഡിന്റെ വകഭേദമായ സിക്കാഡ അമേരിക്കയിൽ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. ഈ പുതിയ വകഭേദം സിക്കാഡ ബിഎ.3.2 25-ഓളം യുഎസ് സംസ്ഥാനങ്ങളിലും ജർമ്മനി, ഡെൻമാർക്ക്, നെതർലാൻഡ്സ് തുടങ്ങി 23-ലധികം രാജ്യങ്ങളിലും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ഡിസംബറിലാണ് ആഗോള തലത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ അതേ വർഷം സെപ്തംബറോടെ കേസുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി.
Also read : മെറ്റയിൽ ജോലിയുള്ളവരാണോ??? കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു; പ്രതിസന്ധിയിലോ?
കാലിഫോർണിയ, ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുൻ കരുതൽ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. എന്നാൽ കോവിഡ് വാക്സിനേഷൻ എടുത്തവരിലും ഈ വകഭേദം കണ്ടു വരുന്നതായി റിപ്പോർട്ട് വരുന്നുണ്ട്. മരണ നിരക്കിൽ ഇതുവരെയും കാര്യമായ വർദ്ധനവ് ഉണ്ടാകാത്തത് ആശ്വാസമാണ്. കടുത്ത പനി, തുർച്ചയായ ചുമ, ശരീര വേദന, തൊണ്ട വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതിൽ തന്നെ ചില രോഗികൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുളളതായും, മണവും രുചിയും നഷ്ടപ്പെടുന്നതായും റിപ്പോർട്ട് ഉണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

