‘മാറി നിൽക്കെടോ… ‘മാധ്യമപ്രവർത്തകനെ കെ എസ് ആർ ടി സി ഓർഡിനിറി സൗജന്യ യാത്ര ബസിൽ നിന്ന് ഇറക്കിവിട്ട് മന്ത്രി സി പി ജോൺ

cp john against media

ജനങ്ങളെ ആകെ കബളിപ്പിച്ച് കെ എസ് ആർ ടി സി ഓർഡിനറി ബസിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച യു ഡി എഫ് സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിയുടെ ഉദാഘാടന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ ബസിൽ നിന്നും ഇറക്കി വിട്ട് ​ഗതാ​ഗത മന്ത്രി സി പി ജോൺ. രാവിലെ തമ്പാനുരായിരുന്നു സംഭവം. ഉദ്ഘാടനച്ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിനായി ബസിൽ കയറി ദൃശ്യം പകർത്തുകയായിരുന്നു മാധ്യമ പ്രവർത്തകൻ.

എന്നാൽ അത് പറ്റില്ലെന്നാണ് യു ഡി എഫ് സർക്കാരിന്റെ തീരുമാനം. മാധ്യമ പ്രവർത്തകനോട് മാറി നിൽക്കാനും ഇറങ്ങിപ്പോകാനും പറയുകയും ബസിൽ നിന്നും ഇറക്കി വിടുകയുമായിരുന്നു മന്ത്രി ചെയ്തത്. മാധ്യമ പ്രവർത്തകരെ അപമാനിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റവുമാണ് ഇവിടെ നടന്നത്.

Also reasd: സൗജന്യ യാത്ര പ്രഖ്യാപിച്ചു; പക്ഷേ തലസ്ഥാനത്ത് കയറാൻ ‘ഓർഡിനറി’ ബസ്സില്ല

ഇതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യു ഡി എഫ് സർക്കാരിന് മാധ്യമങ്ങളോടുള്ള പേടിയെ കൂടുതൽ തുറന്ന് കാണിക്കുന്നതാണ് ഇന്നത്തെ സംഭവം. മുന്നേയും സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ മാധ്യമങ്ങളെ വിലക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News