
ലോകജനതയ്ക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്രായേല്‍- പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട നിഷ്പക്ഷതയെന്നും അമേരിക്കന്‍ പിന്തുണയോടെയാണ് ഇസ്രായേല്‍ ആക്രമണമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ യുദ്ധവിരുദ്ധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ALSO READ: ജയിലിൽ നിന്ന് ഇറങ്ങിയിട്ട് വെറും രണ്ട് ദിവസം: എൺപതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; സംഭവം തമിഴ്‌നാട്ടിൽ
യുദ്ധത്തിനെതിരെ, ലോകസമാധാനത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ റാലി സംഘടിപ്പിച്ചത്. സെക്രട്ടറിയറ്റിന് മുന്നില്‍ നിന്നാരംഭിച്ച റാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റാലി ഉദ്ഘാടനം ചെയ്തു. പാലസ്ഥീനെതിരായ ഇസ്രായേല്‍ ആക്രമണം ട്രംപിന്റെ പിന്തുണയോടെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കി
വിഷയത്തില്‍ നാണെകെട്ട നിഷ്പക്ഷതാണ് ഇന്ത്യ സ്വീകരിക്കുന്നത്. യുഎന്നില്‍ പാലസ്തീന് അനുകൂലമായി വോട്ട് ചെയ്യാന്‍ തയ്യാറായില്ല. ഇന്ത്യ എന്നും പാലസ്തീന് ഒപ്പമായിരുന്നുവെന്നും ബിനോയ് വിശ്വം ഓര്‍മിച്ചു. മന്ത്രി ജിആര്‍ അനില്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാജു,മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here