അങ്ങനെയൊരു പരാതി സിപിഐക്കില്ല, എംഎല്‍എയെ അവഗണിച്ചുവെന്ന വാര്‍ത്ത തെറ്റ്, കാനം രാജേന്ദ്രന്‍

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങുകളില്‍ നിന്നും സികെ ആശ എംഎല്‍എയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തില്‍ സിപിഐക്ക് പരിഭവമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കോട്ടയം ജില്ലാ കമ്മിറ്റിക്ക് അങ്ങനെ ഒരു പരാതിയുള്ളതായി അറിയില്ലെന്നും കാനം വ്യക്തമാക്കി.

ചടങ്ങുകളില്‍ നിന്നും തന്നെ മന:പ്പൂര്‍വ്വം അകറ്റിനിര്‍ത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് സി.കെ. ആശ എംഎല്‍എയും പറഞ്ഞു. ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും അര്‍ഹമായ പരിഗണന ലഭിച്ചു. തന്നോടുകൂടി അഭിപ്രായം തേടികൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റ് ഈ പരിപാടി നടത്തിയതെന്നും സി കെ ആശ പറഞ്ഞു. ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എയെ അവഗണിച്ചുവെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു സി.കെ. ആശ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here