
സിപിഐ എം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് ഉജ്ജ്വല സമാപനം. പതിനായിരത്തിലേറെ വരുന്ന റെഡ് വളണ്ടിയർമാരുടെ മാർച്ചും പ്രകടനത്തോടും കൂടിയായിരുന്നു സമാപനം. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടു മാത്രമേ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുന്നംകുളത്തിന് അക്ഷരാർത്ഥത്തിൽ ചെങ്കടൽ ആക്കി കൊണ്ടായിരുന്നു റെഡ് വളണ്ടിയർ മാർച്ച് . 10000ലേറെ വരുന്ന റെഡ് വളണ്ടിയർമാരും ആയിരക്കണക്കിന് വരുന്ന പൊതുജനങ്ങളും മാർച്ചിൽ പങ്കെടുത്തപ്പോൾ കുന്നംകുളത്തിന് അതൊരു നവ്യാനുഭവവുമായി. ചെറുവത്തൂർ ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 9 10 11 തീയതികളിലായി നടന്ന തൃശ്ശൂർ ജില്ലാ സമ്മേളനം കെ വി അബ്ദുൽ ഖാദറിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഏകകണ്ഠേനയാണ് തെരഞ്ഞെടുത്തത്. ഗുരുവായൂർ മുൻ എംഎൽഎ കൂടിയായ കെ വി അബ്ദുൽ ഖാദർ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ പത്തു പേർ പുതുമുഖങ്ങളാണ്. ആറു പേർ കമ്മറ്റിയിൽ നിന്ന് ഒഴിവായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


