
കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നാക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഐ എം. ദീർഘകാലമായി കാത്തിരുന്ന സുപ്രധാന തീരുമാനമാണ് ചീഫ് ജസ്റ്റിസിന്റേതെന്നും. നിയമനത്തിൽ വരുത്തിയ ഭേദഗതിയിൽ ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കുന്നുവെന്നും സിപിഐ എം.
സംവരണത്തിനു വിധേയരാകാതിരുന്ന മേഖലകളിലേക്ക് സംവരണം എത്തിച്ച ചുവടുവെപ്പ് സ്വാഗതാർഹമാണെന്നും സിപിഐ എം.
75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീം കോടതി സംവരണമേര്‍പ്പെടുത്തുന്നത്.
1961-ലെ സുപ്രിം കോടതി ഓഫീസർമാരുടെയും സേവകരുടെയും (സേവന വ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് സംവരണം ഏര്‍പ്പെടുത്തിയത്. പുതിയ നയം ജൂണ്‍ 23 മുതല്‍ നിലവില്‍ വന്നു.
Also Read: ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്
നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിൽ 7.5 ശതമാനവും സമവരണവുമാണ് ലഭിക്കുക. രജിസ്ട്രാര്‍മാർ, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രറേറിയന്മാര്‍, ജൂനിയര്‍ കോടതി അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് സംവരണം ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here