സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ തുടക്കം

cpi

സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ തുടക്കം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിലും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ദാരുണാന്ത്യത്തിലും ദുഃഖം രേഖപ്പെടുത്തി. ഇന്നും നാളെയുമായാണ് കൗൺസിൽ യോഗം നടക്കുക. 10 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ കൗൺസിൽ യോഗത്തിന് കേരളം വേദിയാകുന്നത്.

ALSO READ; പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ; പ്രചരണ ജാഥ മെയ് 5 ന് കാസർഗോഡ് നിന്ന് ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

യോഗത്തില്‍ സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡിഗഡില്‍ വച്ച് നടക്കുന്ന ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ചര്‍ച്ച ചെയ്യപ്പെടും. ഇക്കാലയളവില്‍ നടന്നുവരുന്ന സംസ്ഥാന സമ്മേളനങ്ങളും യോഗത്തിൽ വിലയിരുത്തപ്പെടും. രാവിലെ 9 മണിക്ക് മ്യൂസിയം ജംഗ്ഷനിലുള്ള സി. അച്യുതമേനോന്‍ പ്രതിമയില്‍ ജനറല്‍ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിൽ ദേശീയ സെക്രട്ടറിയറ്റ് അംഗങ്ങളും ദേശീയ കൗണ്‍സില്‍ അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യോഗനടപടികള്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News