
സിപിഐ ദേശീയ നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഏപ്രിൽ 25 വരെ ദേശീയ കൗൺസിൽ, ദേശീയ എക്സിക്യൂട്ടീവ് യോഗങ്ങളാണ് സംസ്ഥാന കൗൺസിൽ ഓഫീസായ എംഎൻ സ്മാരകത്തിൽ വച്ച് നടക്കുക.
10 വർഷങ്ങൾക്കുശേഷമാണ് പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗം കേരളത്തിൽ ചേരുന്നത്. സെപ്റ്റംബർ 21 മുതൽ 25 വരെ നടക്കുന്ന 25 ആം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയും തീരുമാനങ്ങളുമാണ് നേതൃയോഗങ്ങളുടെ പ്രധാന അജണ്ട. ബുധൻ രാവിലെ ഒമ്പതിന് ദേശീയ എക്‌സിക്യൂട്ടീവ് ചേരും.
ALSO READ: 9 നിലകളിൽ തലയുയർത്തി; പുതിയ എകെജി സെന്റർ ഉദ്ഘാടനം ഇന്ന്, എകെജിയുടെ പ്രതിമയും അനാച്ഛാദനം ചെയ്യും
നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച്ച വൈകിട്ട് 4.30ന് മോഡൽ സ്‌കൂൾ ജങ്‌ഷനിൽ പൊതുയോഗം ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനം ചെയ്യും. മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കും. വിപ്ലവ ഗാനമേളയും നൃത്ത പരിപാടിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം പ്രസിഡന്റ് മന്ത്രി ജി ആർ അനിൽ, സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here