
ഹരിയാനയിലെ കോൺഗ്രസിന്റെ സീറ്റ് കോഴ വിഷയത്തിൽ എംപി സന്തോഷ് കുമാർ രാഹുൽ ഗാന്ധിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് സന്തോഷ് കുമാർ എംപി. രാഹുൽ ഗാന്ധിയോടും കോൺഗ്രസിനോടും വിശ്വാസം ഉണ്ടായതുകൊണ്ടല്ല കത്തയച്ചത് എന്ന് സന്തോഷ് കുമാർ എംപി പറഞ്ഞു. കേരളത്തിലെത്തുന്ന രാഹുൽഗാന്ധിയും മറ്റ് നേതാക്കളും വിഭ്രാന്തിക്ക് അടിമപ്പെട്ടത് പോലെയാണ് പെരുമാറുന്നത്. ഒരു തെളിവുമില്ലാതെ ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അതേസമയം ഹരിയാനയിലെ ഇതുപോലെ പല ഭാഗങ്ങളിലും സീറ്റ് കോഴ നടക്കുകയാണ്. മൂക്കിന് താഴെ ഇത്തരത്തിൽ കോഴകൾ നടന്നിട്ടും, അത് പരിഹരിക്കാതെ കേരളത്തിലെ എൽഡിഎഫിന് ക്ലാസെടുക്കാനാണ് രാഹുൽഗാന്ധിയും നേതാക്കളും ശ്രമിക്കുന്നതെന്നും സന്തോഷ് കുമാർ എം. പി.പറഞ്ഞു.
കേസ് കോൺഗ്രസ് നേതൃത്വത്തിലുള്ളവരെ പറ്റി അഴിമതി ആരോപണങ്ങൾ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നു എന്ന് പറഞ്ഞ സന്തോഷ് കുമാർ വിഷയം അതീവ ഗുരുതരമാണെന്നും പറഞ്ഞു. പാർട്ടിയുടെ മേലെ തട്ടിലുള്ള നേതാക്കളായ കെ.സി. വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ്, വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്രയുടെ പി.എ. സാഹബ് അഹമ്മദ് ഖാൻ, കെ.സി. വേണുഗോപാലിന്റെ പി.എ. അനസ് അലി എന്നിവർ കേസിൽ പ്രതികളെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഹരിയാനയെ കൂടാതെ ഉത്തർപ്രദേശ്, ബീഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും ടിക്കറ്റിനായി പണം നൽകിയതായി സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്ന വിഷയവും കത്തിൽ ഉൾപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

