ചൂരല്‍മല ദുരന്തം; കേന്ദ്ര നിലപാട് ശത്രുതാപരമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

REBUILD WAYANAD

വയനാട് ചൂരല്‍മല ദുരന്തത്തിലെ കേന്ദ്രനിലപാട് ശത്രുതാപരമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍.
വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഭയാനകമായ ഉരുള്‍പൊട്ടലിനെ തുര്‍ന്ന് ദുരന്തബാധിതരെ രക്ഷപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി അന്തസ്സാര്‍ന്ന ശവസംസ്‌കാരം ഉറപ്പുവരുത്തുന്നതിനും എല്ലാം സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിയത് എന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ വകുപ്പുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ഏകോപിപ്പിച്ചുകൊണ്ടും നിര്‍വ്വഹിച്ച ഈ യത്‌നം അതിശയത്തോടെയും ആദരവോടെയുമാണ് രാജ്യവും ലോകവും ദര്‍ശിച്ചത്. ആര്‍ക്കും ഒരു കുറവും വരാത്ത വിധത്തില്‍ നടത്തിയ ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മനുഷ്യ സ്‌നേഹികളും ഒരുമിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും അനുഭാവപൂര്‍ണ്ണമായ സമീപനം എടുക്കുകയും ചെയ്തു.

ALSO READ;കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

എന്നാല്‍ മറ്റെല്ലാ കാര്യങ്ങളിലും എന്നതുപോലെ സംസ്ഥാനത്തോട് ശത്രുതാപരമായ സമീപനമാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നും പ്രധാന മന്ത്രിയുടെ അനുഭാവപ്രകടനം ആത്മാര്‍ത്ഥത യോടെയായിരുന്നില്ല എന്നും ഇപ്പോള്‍ വ്യക്തമാവുകയാണ്. ഇതിന് അടിവരയിടുന്നതാണ് കേരള ഹൈക്കോടതി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍. ധന സഹായം സംബന്ധിച്ച് ഒക്ടോബര്‍ 18 നകം തീരുമാനമറിയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

പൊതുവായ വികസന ക്ഷേമപദ്ധതികള്‍ക്കായി ധനവിഹിതം അനുവദിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നഗ്‌നമായ രാഷ്ട്രീയ വിവേചനം കേന്ദ്രസര്‍ക്കാര്‍ കാണിച്ചുവരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ ഇത്ര വലിയ ദുരന്തമുഖത്തുപോലും കാണിക്കുന്ന രാഷ്ട്രീയ വൈര നിര്യാതന ബുദ്ധി മനസാക്ഷിയുള്ള ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ദുരിതാശ്വാസ സഹായത്തിനായി കേരളം തയ്യാറാക്കിയ നിവേദനം ഓഗസ്റ്റ് 9 ന് കേരളത്തെ കാണിച്ചിരുന്നു. അവരുടെ അംഗീകാരത്തോടെ അത് ഓഗസ്റ്റ് 17 ന് കേന്ദ്രത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.

ALSO READ;  റോഡിൽ ഓയിൽ മറിഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

പിന്നീടുള്ള ദിവസങ്ങളിലൊന്നും എന്തെങ്കിലും പേരായ്മകളായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയോട് സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല. അടിയന്തിരമായി ദുരന്ത സഹായം നല്‍കാത്തതിന് യുക്തിസഹമായ യാതൊരു ന്യായീകരണവുമില്ല. ഇക്കാര്യമാണ് ഹൈക്കോടതിയുടെ പരാമര്‍ശത്തിലും വ്യക്തമാകുന്നത്. എല്ലാ പ്രയാസങ്ങള്‍ക്കുമിടയിലും സംസ്ഥാനസര്‍ക്കാര്‍ ധീരമായി മുന്‍പോട്ടുപോവുക തന്നെയാണ്. വീടുനഷ്ടമായവര്‍ക്കായി 1043 വീടുകള്‍ നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ 31 നകം നടപടികള്‍ പൂര്‍ത്തിയാകും. സന്നദ്ധ സംഘടനകളെയും വ്യക്തികളെയും എല്ലാം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അണി നിരത്തും.കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള ശത്രുതാപരമായ നിലപാടിനെ സി.പി.ഐ അപലപിക്കുകയും സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരമുള്ള ധനസഹായം അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News