
ഇലോണ്‍ മസ്‌കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. കരാര്‍ നിയമവിരുദ്ധവും ദേശീയ സുരക്ഷയെ ബാധിക്കുന്നതുമാണെന്ന് സിപിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
സ്‌പെക്ട്രം ഒരു അപൂര്‍ വിഭവമാണെന്നും സ്വതന്ത്രവും സുതാര്യവുമായ ലേലത്തിലൂടെ മാത്രമേ കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്നും സുപ്രീം കോടതി 2g സ്‌പെക്ട്രം കേസില്‍ വിധിച്ചിരുന്നു. കരാറിലൂടെ സുപ്രീംകോടതി വിധി ലംഘിക്കപ്പെടുമെന്നും സി പി ഐ ചൂണ്ടിക്കാണിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ട്രംപിന്റെയും അനുയായികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങുകയാണെന്നും സിപിഐ കുറ്റപ്പെടുത്തി.
Also Read : സ്റ്റാർ ലിങ്ക് കൊണ്ട് നേട്ടം ആർക്ക്? യുക്രൈന് സംഭവിച്ചത് പാഠമാകണം
അതേസമയം ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് എയര്‍ടെലും റിയലന്‍സ് ജിയോയും വഴിയൊരുക്കിയിരിക്കുകയാണ്. സ്റ്റാർലിങ്കിനെ ശക്തമായ എതിര്‍ത്തിരുന്ന രണ്ട് ടെലികോം കമ്പനികള്‍ തന്നെയാണ് ഇലോണ്‍ മസ്‌കിനെ പരവതാനി വിരിച്ച് ആനയിക്കുന്നത് എന്നതും ഈ വിഷയത്തിൽ ശ്രദ്ധേയമായ കാര്യമാണ്.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് ഇരു കമ്പനികളും കളം മാറ്റി ചവിട്ടാൻ കാരണം എന്നും പറയപ്പെടുന്നുണ്ട്. തീരുവ വിഷയത്തിൽ മോദിസർക്കാരിനെ അമേരിക്ക കടുത്ത സമ്മർദത്തിലാക്കിയതോടെ, ട്രംപിന്റെ ഇഷ്ടക്കാരനും ശതകോടീശ്വരനുമായ മസ്‌കിന്റെ കമ്പനിയെ പരവതാനി വിരിച്ച് രാജ്യത്തേക്ക് ആനയിക്കാൻ തീരുമാനിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

