
സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ ദീപശിഖാ ജാഥകള്‍ വൈകുന്നേരം സമ്മേളന നഗരിയില്‍ സംഗമിക്കും. രക്തസാക്ഷികളുടെ സ്മരണകളിലിരമ്പുന്ന സ്മൃതി കുടീരങ്ങളില്‍ നിന്നുമാണ് ദീപശിഖാ ജാഥകള്‍ ആരംഭിച്ചത്.
തമിഴ് വിപ്ലവ ഭൂമിയില്‍ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ദീപശിഖാ ജാഥകള്‍ പ്രയാണം തുടരുന്നത്.അഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ദീപശിഖ ജാഥകള്‍ വൈകുന്നേരം 6 മണിക്ക് സമ്മേളന നഗരിയില്‍ സംഗമിക്കും.ശിങ്കാരവേലു സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ദീപശിഖ മുതിര്‍ന്ന നേതാവ് കറുപ്പുരാജ ഏറ്റുവാങ്ങും.
രാമയ്യന്‍, രംഗണ്ണന്‍, വെങ്കടാചലം, ചിന്നയ്യന്‍ സ്മൃതി കുടീരത്തില്‍ നിന്ന് ആരംഭിച്ച ദീപശിഖ എ ലാസറും സേലം വെടിവെയ്പ്പില്‍ രക്തസാക്ഷികളായവരുടെ ഓര്‍മ്മകളുമായെത്തുന്ന ദീപശിഖ എന്‍ അമൃതവും ഏറ്റുവാങ്ങും.
സോമസുന്ദരന്‍,സെബുലിഗം രക്തസാക്ഷി സ്മൃതി കുടീരത്തില്‍ നിന്ന് പ്രയാണം തുടങ്ങിയ ദീപശിഖ പ്രൊഫസര്‍ അരുണനും മധുരൈ രക്തസാക്ഷികളുടെ സ്മരണകളുമായെത്തുന്ന ദീപശിഖ എന്‍ ശ്രീനിവാസനും ഏറ്റുവാങ്ങും. കീഴ്വെണ്‍മണിയില്‍ നിന്ന് കേന്ദ്ര കമ്മറ്റിയംഗം യു വാസുകി നയിക്കുന്ന പതാക ജാഥ ബുധനാഴ്ച സമ്മേന നഗരിയിലെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here