
സിപിഐഎം 24-ാമത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രദർശനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും തുടക്കമായി. സമ്മേളനത്തിന് വേദിയാകുന്ന മധുരയിലെ തമുക്കം മൈതാനത്ത് പി രാമമൂർത്തി സ്മാരകഹാളിൽ ഒരുക്കിയിരിക്കുന്ന ചരിത്രപ്രദർശനം പ്രമുഖ മാധ്യമപ്രവർത്തകനും സ്വാഗതസംഘം രക്ഷാധികാരിയുമായ എൻ റാം ഉദ്ഘാടനം ചെയ്തു.

പി രാമമൂർത്തി ഹാളിൽ മൂന്ന് വിഭാഗങ്ങളിലായാണ് ചരിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. പാർട്ടി ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിലെ വനിതകൾ, കുഴിച്ചെടുത്ത സത്യങ്ങൾ (excavated truths). ചരിത്രം അപനിർമിക്കപ്പെടുന്ന കാലത്ത് ചരിത്രപരമായ ഒർമപ്പെടുത്തൽ കൂടിയാണ് സമ്മേളനവേദിയിൽ ഒരുക്കിയിരിക്കുന്ന ചരിത്രപദർശനം.
Also read: ചെങ്കോട്ടയായി മധുര; സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ചെങ്കൊടിയുയര്‍ന്നു
ചരിത്രപ്രദർശനത്തോടൊപ്പം തന്നെ ഒരുക്കിയിരിക്കുന്ന പുസ്തക പ്രദർശനം വി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ബൃന്ദാ കാരാട്ട്, യു വാസുകി, സു വെങ്കടാചലം, പി ഷൺമുഖം, കെ ബാലകൃഷ്ണൻ എന്നിവർ പ്രദർശനവേദി സന്ദർശിക്കുകയും ചെയ്തു. പ്രദർശനത്തോടൊപ്പം തന്നെ ഒരുക്കിയിട്ടുള്ള സാംസ്കാരിക പരിപാടികൾക്കും ഇന്നലെ വൈകിട്ടേടെ തുടക്കമായി. തമിഴ് നാടിന്റെ നാടൻ കലാരൂപമായ തപ്പാട്ടത്തോടെയായിരുന്നു സാംസ്കാരിക പരിപാടികൾക്ക് ആരംഭം കുറിച്ചത്.

രണ്ടാം തീയതി വൈകിട്ട് കെ പി ജാനകിയമ്മാൾ സ്മാരകവേദിയിൽ സാംസ്കാരിക സംഗമം നടക്കും. സാംസ്കാരിക സംഗമത്തിൽ തമിഴ് പണ്ഡിതൻ സോളമൻ പാപ്പയ്യ സംവിധായകരായ ശശികുമാർ, രാജുമുരുഗൻ എന്നിവർ സംസാരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here