
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് റിവ്യൂയെ സംബന്ധിച്ച തുടര്‍ച്ചയായ കള്ളക്കഥകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്‌ത് അവരുടെ അഭിപ്രായങ്ങള്‍കൂടി ഉള്‍പ്പെടുത്തികൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് റിവ്യൂ സംസ്ഥാന കമ്മിറ്റി നടത്തിയത്. ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടാണ് അന്തിമ റിപ്പോര്‍ട്ട് രൂപപ്പെടുത്തി അംഗീകരിച്ചതെന്ന് സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനുപുറമെ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനാണ് സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈനായും അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത വിപുലമായ പരിശോധനയാണ് ഇതിലൂടെ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. സി.പി.ഐ (എം) സംഘടിപ്പിക്കുന്ന ഈ വിപുലവും മാതൃകാപരവുമായ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നതിനാണ് ഇത്തരം പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത്.
also read; ഇടതുപക്ഷത്തിന് ആരുടെയും ആലിംഗനം വേണ്ട, ഞങ്ങൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്; ബൃന്ദ കാരാട്ട്
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ പി.ബി യില്‍ വോട്ടെടുപ്പ് നടന്നുവെന്ന കള്ള പ്രചരണം നടത്തിയവര്‍ തന്നെയാണ് വിവിധ തരത്തിലുള്ള പ്രചാരവേലകളുമായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. സി.പി.ഐ (എം) കേന്ദ്രീകൃത ജനാധിപത്യവും ഉള്‍പാര്‍ട്ടി ജനാധിപത്യവും ചേര്‍ത്തുപിടിച്ചുള്ള സംഘടനാ പ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ സംഘടനാ രീതി മനസ്സിലാവാത്തവരാണ് കള്ള പ്രചാരവേലയുമായി രംഗത്തുവന്നിരിക്കുന്നതെന്ന് സിപിഐഎം വ്യക്തമാക്കി.
സി.പി.ഐ (എം) നടത്തികൊണ്ടിരിക്കുന്ന മാതൃകാപരമായ ഈ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനും യു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനും നടത്തുന്ന ഈ പരിശ്രമത്തെ തുറന്നുകാണിക്കേണ്ടതുണ്ടെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

