
വനിതാ സംവരണബില്ലുമായി ബന്ധപ്പട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐഎം. പ്രധാനമന്ത്രി ഇന്നലെ നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടംലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം പരാതി നൽകിയത്. ഇന്നലെ പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും പ്രധാനമന്ത്രിയ്ക്കെതിരെ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി ദൂരദർശനെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. പ്രധാനമന്ത്രിയുടേത് പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കം. പ്രധാനമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പരാതിയിൽ പറയുന്നു.
വനിതാ സംവരണ ബില്ലിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നത്. വനിത സംവരണത്തെ എങ്ങനെ ഇല്ലാതാക്കി എന്ന് രാജ്യം കാണുന്നുണ്ടെന്നും വനിതകളുടെ സ്വപ്നത്തെ ഇല്ലാതാക്കിയെന്നും മോദി ആരോപിച്ചു. എല്ലാ അമ്മമാരോടും, സഹോദരിമാരോടും, പെൺമക്കളോടും മാപ്പ് ചോദിക്കുന്നു കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വനിത സംവരണത്തെ ഇല്ലാതാക്കി ബിൽ പരാജയപ്പെട്ടപ്പോൾ അവർ കൈ അടിച്ചുവെന്നും നരേന്ദ്രമോദി ആരോപിച്ചു.
ALSO READ; കേരള മുസ്‌ലിം ജമാഅത്ത്; കാന്തപുരം പ്രസിഡന്റ്, ഖലീൽ തങ്ങൾ ജനറൽ സെക്രട്ടറി
സ്ത്രീ ശക്തി ഇല്ലാതാക്കി ആണ് കൈ അടിച്ചത്. അവർ കൈ അടിച്ചത് മേശപ്പുറത്ത് അല്ല, സ്ത്രീകളുടെ അഭിമാനത്തിന് മുകളിൽ ആണ്. വനിതാ സംവരണ ബില്ലിനു മേൽ മോദിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പ് നൽകില്ല ബില്ലിനെ പ്രതിപക്ഷം പരാജയപ്പെടുത്തിയെന്നും മോദിയുടെ വാക്കുകൾ. പ്രധാനമന്ത്രിയുടെ വാദത്തെ വിമർശിച്ചുക്കൊണ്ട് സിപിഐഎം രംഗത്തു വന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

