
രാഹുൽ ഗാന്ധിക്കും, മല്ലികാർജുൻ ഖാർഗെക്കുമെതിരെ സി പി ഐ എം പോളിറ്റ് ബ്യൂറോ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇരുവരുടെയും പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായും സി പി ഐ എം അറിയിച്ചു. കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ ഈ അജണ്ട തിരിച്ചറിയുമെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ.
വർഗീയ – സ്വേഛാധിപത്വ ശക്തികൾക്കെതിരെ ഒന്നും പറയാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. എന്തുകൊണ്ട് കോൺഗ്രസ് നേതാക്കൾ ബി ജെ പി ആകുന്നുവെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. അസം മുഖ്യമന്ത്രി പണ്ട് കോൺഗ്രസ് സർക്കാറിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ്.
Also read: യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഇർഷാദിനെതിരെ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ
2018ൽ ത്രിപുരയിൽ സിപിഐഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് ബിജെപിയുടെ പോഷക സംഘടനയായി മാറി. കഴിഞ്ഞ 10 വർഷത്തിൽ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് നേട്ടത്തിന് കോൺഗ്രസ് ന്യൂനപക്ഷ മതമൗലിക വാദികളുമായി കൂട്ടുചേർന്നിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോ ലീ ബി സഖ്യം ഉണ്ടാക്കി. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്ന പാർട്ടിയാണ് സിപിഐഎം. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതേ കേന്ദ്ര ഏജസികളെ ഉപയോഗിച്ചു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നു. അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത് കോൺഗ്രസാണ്. ഇത് കോൺഗ്രസിൻ്റെ അവസരവാദ നിലപാടാണ് എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

