ജി. സുധാകരന്റെ സംസ്കാര ശൂന്യമായ വര്‍ത്തമാനം സകല സീമകളും ലംഘിക്കുന്നത്; പ്രതിഷേധം ഉയര്‍ത്തണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

CPIM

സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം ഇപ്പോള്‍ യുഡിഎഫ് ന്റെ കൂടാരത്തില്‍ ചേക്കേറി യുഡിഎഫ് പിന്തുണയോടെ എം.എല്‍.എ യായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്ന് കരുതി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ സിപിഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

സുധാകരന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലമത്രയും പാര്‍ട്ടിയുടെ ഉന്നതരായ എത്രയോ നേതാക്കളെ നടപടിയെടുപ്പിക്കുവാന്‍ കരുക്കള്‍ നീക്കിയ ആളാണ്. അവരെയെല്ലാം നടപടിക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ സുധാകരന്‍ അണികളെയാകെ പഠിപ്പിച്ച വാക്കാണ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ ‘വര്‍ഗ്ഗ വഞ്ചകന്‍’ എന്ന പ്രയോഗം. സുധാകരന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും, തൊഴിലാളി വര്‍ഗ്ഗത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൈക്കോടാലിയായി മാറിയിരിക്കുകയാണ്.

ALSO READ: ഗാസയിൽ രണ്ട് പതിറ്റാണ്ടത്തെ ഹമാസ് ഭരണം അവസാനിക്കുന്നു: സർക്കാർ പിരിച്ചുവിട്ടു

വര്‍ഗ്ഗ വഞ്ചന നിരന്തരം ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഗോവിന്ദന്‍ മാസ്റ്റര്‍ സുധാകരനെ വര്‍ഗ്ഗ വഞ്ചകന്‍ എന്ന് സംബോധന ചെയ്തത്. ഇത് അനേകം പേരെ നടപടിയെടു ക്കാന്‍ വേണ്ടി പാര്‍ട്ടിക്കകത്ത് തന്റെ സ്വാധീനം വിനിയോഗിക്കുമ്പോള്‍ അതേ പ്രയോഗം ഇന്ന് സുധാകരന് നേരെ പ്രയോഗിച്ചപ്പോള്‍ എന്തിനാണ് സുധാകരന്‍ രാഷ്ട്രീയമായ ഭ്രാന്ത് പോലെ പുലഭ്യം പറയുന്നത്. പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് വേണ്ടി ആര്‍.നാസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News