
ജി സുധാകരന്റെ നിലപാട് പാർട്ടിക്കും എൽഡിഎഫിനും എതിരാണെന്ന് സി പി ഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. അദ്ദേഹത്തിൻ്റെ നിലപാട് ബിജെപിക്കും യുഡിഎഫിനും സഹായകരമാകും. ഈ നിലപാട് ശരിയായില്ല എന്നും അദ്ദേഹം വിമർശിച്ചു. രക്തസാക്ഷി കുടുംബം എന്ന നിലയിൽ വലിയ പരിഗണ ജി സുധാകരന്പാർട്ടി നൽകി എന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടിട്ടും ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാൻ അദ്ദേഹം താൽപ്പര്യം കാണിച്ചില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചു.വയലാർ രക്തസാക്ഷി ദീപശിഖ കൈമാറുന്നത് സുധാകരനാണ്. പാർട്ടി അദ്ദേഹത്തിന് വലിയ പരിഗണ നൽകി. പാർട്ടി മെമ്പർഷിപ്പ് പുതുക്കാൻ പാർട്ടി തിരുമാനിച്ചു. എന്നാൽ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് അറിഞ്ഞത് ചാനൽ വഴിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Also read: പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിച്ചു
അമ്പലപ്പുഴയിൽ മത്സരിക്കാൻ നേരത്തെ മുതൽ ജി സുധാകരൻ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. അതിൻ്റെ ഭാഗമാണ് അവഗണിക്കുന്നതായുള്ള ആരോപണം ഉയർന്നത്. ഒരു കമ്മ്യൂണിസ്റ്റിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തത് ഉണ്ടായി. അദ്ദേഹം പിൻമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുധാകരൻ്റെ നിലപാട് ദൗർഭാഗ്യകരമാണ്. പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം ഉണ്ടാവും എന്നും സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




