മയക്കുമരുന്നിനെതിരെ മനുഷ്യകോട്ട കെട്ടി സിപിഐഎം; എറണാകുളത്ത് 2 ലക്ഷത്തിലധികം പേർ മനുഷ്യ ചങ്ങലയിൽ അണിനിരന്നു

മയക്കുമരുന്നിനെതിരെ മനുഷ്യകോട്ട കെട്ടി സിപിഐഎം. എറണാകുളത്ത് 15 കേന്ദ്രങ്ങളിലായി 2 ലക്ഷത്തിലധികം പേർ മനുഷ്യ ചങ്ങലയിൽ അണിനിരന്നു. ലഹരിക്കതിരായ സംസ്ഥാന സർക്കാറിന്റെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകി വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.

Also read: മൈക്കിൾ ജാക്സന്‍റെ ഗാനവുമായി താരതമ്യ പഠനം; വേടന്‍റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല

മയക്കുമരുന്ന് വ്യാപനത്തിനും അക്രമ സംഭവങ്ങൾക്കുമെതിരെ സിപിഐഎം തീർത്ത മനുഷ്യചങ്ങലിൽ 2 ലക്ഷധികം പേരാണ് കണ്ണിചേർന്നത്. വിവിധ കേന്ദ്രങ്ങളിലായി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും മത സാമുദായിക നേതാക്കളും മനുഷ്യക്കോട്ടയിൽ പങ്കുചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

15 കേന്ദ്രങ്ങളിൽ പൊതുയോഗം സംഘടിപ്പിച്ചു. എറണാകുളത്ത് പി കെ ശ്രീമതി, പ്രൊഫ. എം കെ സാനു, സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഡോ. ജോസ് ചാക്കോ പെരിയപുരം തുടങ്ങിയവർ പങ്കെടുത്തു. തൃക്കാക്കരയിൽ ചലച്ചിത്ര സംവിധായകൻ വിനയൻ, സി എം ദിനേശ് മണി എന്നിവർ മനുഷ്യ ചങ്ങലയിൽ കണ്ണി ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News