
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നു വന്നു എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തികച്ചും തെറ്റും വസ്തുതാ വിരുദ്ധവും, മാധ്യമ സൃഷ്ടിയുമാണെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലിന് വേണ്ടിയാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ചേർന്നത്.
യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ നടക്കാറുള്ള പോലെ വിമർശനവും സ്വയം വിമർശനവുമാണ് നടന്നിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നു വന്നു എന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന വാർത്ത പാർട്ടിയെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാൻ മെനഞ്ഞെടുത്ത കഥകളാണ്.
Also Read: സാധാരണക്കാരെ തെരുവിലിറക്കി വിടുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെഎസ്‌കെടിയു
ഈ കള്ളക്കഥകളിൽ ഈ പാർട്ടി തളരില്ല. എല്ലാ കാലത്തും ഇത്തരം മാധ്യമസൃഷ്ടികളെ അതിജീവിച്ച ചരിത്രമാണ് സിപിഐഎമ്മിനുള്ളത്. തെറ്റായ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ബഹുജനങ്ങളോട് സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

