
സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയില്‍ സമാപിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട എല്ലാ രേഖകള്‍ക്കും കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയതായി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് അറിയിച്ചു. പ്രായപരിധി മാനദണ്ഡത്തില്‍ മാറ്റമില്ലെന്നും സംഘടനാ ചുമതലയില്‍ നിന്നൊഴിയുന്നവര്‍ പ്രവര്‍ത്തകരായി ഒപ്പമുണ്ടാകുമെന്നും കാരാട്ട് പ്രതികരിച്ചു.
ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. ദില്ലിയില്‍ രണ്ട് ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് പിബിയില്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് ഭേദഗതികളോടെ അംഗീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിനായുളള എല്ലാ രേഖകള്‍ക്കും അംഗീകാരം നല്‍കിയതായി സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. പ്രായപരിധി നിബന്ധനയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കാരാട്ട് ഒഴിയുന്നവര്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാത്രമാണ് മാറുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരായി ഉണ്ടാകുമെന്നും വ്യക്തമാക്കി.
ALSO READ: രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണം; വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ
ജനസംഖ്യാടിസ്ഥാനത്തിലുളള മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തെ ശക്തമായി എതിര്‍ക്കാനും സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. മണ്ഡല പുനര്‍ നിര്‍ണയം നടത്തിയാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ തന്നെ ആനുപാതികമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. അല്ലെങ്കില്‍ 25 വര്‍ഷത്തേക്ക് ഡിലിമിറ്റേഷന്‍ പ്രക്രിയ മരവിപ്പിക്കണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here