സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാനപ്പെട്ട അജണ്ട.
മതേതര പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപിയെ തോൽപ്പിക്കാനാവശ്യമായ സഖ്യം രൂപീകരിക്കണം എന്നാണ് സിപിഐഎം നിലപാട്. ഇതിനായി ഓരോ സംസ്ഥാനങ്ങളെയും പ്രത്യേക യൂണിറ്റുകൾ ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത്.

ALSO READ:കുട്ടനാടിന്റെ കായൽഭംഗി ആസ്വദിച്ച് സഞ്ചാരികൾ; നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി വേഗ ബോട്ട് സർവീസ്

കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളും ഇതേ തീരുമാനത്തെ അടിസ്‌ഥാനമാക്കി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് അഭിപ്രായപ്പെട്ടത്. കൂടാതെ കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അവരുമായി ചേർന്ന് മത്സരിക്കുന്നതിനും വിയോജിപ്പില്ല എന്ന് ചർച്ചയിൽ അഭിപ്രായങ്ങൾ ഉണ്ടായി.

മാത്രവുമല്ല സർക്കാർ – ഗവർണർ തര്ക്കവും കേന്ദ്ര കമ്മിറ്റി യോഗം വരും ദിവസങ്ങളിൽ ചർച്ച ചെയ്തേക്കും. ഗവർണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെടണമോ എന്ന കാര്യത്തിലും സിപിഐഎം കേന്ദ്ര കമ്മിറ്റി ചർച്ചചെയ്യും. നാളെ കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറൽ സെക്രട്ടറി മാധ്യമങ്ങളെ കാണുക.

അതേസമയം തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി നിലപാടെടുത്തു.മറ്റാർവുമല്ല ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം തയ്യാറെടുക്കുകയാണ്. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ് ആവശ്യപ്പെടും.

ALSO READ: സുസ്ഥിര തൃത്താലയുടെ ഭാഗമായി മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻ കക്കാട് മന; ‘നൂറ് കാവുകൾ പച്ചത്തുരുത്തുകൾ’ ഉദ്‌ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News