സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കമാകും

cpim

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി സുര്‍ജിത് ഭവനില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി സംഘടനയും ബഹുജനസംഘടനകളും നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനായി പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ സംഘടനാ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കും.

Also read: ‘ഒടുവിൽ ഞങ്ങൾ ഒരേ ദിശയിൽ സഞ്ചരിക്കുന്നു’: ബിജെപി ദേശീയ ഉപാധ്യക്ഷന് ഒപ്പമുള്ള ശശി തരൂർ എംപിയുടെ ചിത്രം ചർച്ചയാകുന്നു

ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ തമിഴ്‌നാട് മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ചെന്നൈയില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡിലിമിറ്റേഷന്‍ നീക്കത്തിനെതിരായി പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിസി യോഗത്തിലുണ്ടാകില്ല.

The CPI(M) Central Committee meeting will begin in Delhi today. The two-day meeting, which will be held at Surjit Bhavan, will discuss the activities carried out by the party organization and mass organizations.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News