പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും; എ കെ ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. സ്ഥാനാർഥികളായി നിരവധി പേർ പരിഗണനയിലുണ്ടെങ്കിലും സിപിഐഎമ്മിൻ്റെ സ്ഥാനാർഥിയെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: പി പി ദിവ്യയുടെ രാജിയിൽ ഭാഗിക ആശ്വാസം; എഡിഎം നവീൻ ബാബുവിൻ്റെ സഹോദരൻ

വടകരയിൽ ബിജെപിയുമായി കോൺഗ്രസ് ഡീൽ നടത്തിയെന്ന സരിൻ്റെ പ്രതികരണം ഞെട്ടിക്കുന്നതാണ്. അതീവ ഗുരുതരമായ പ്രശ്നമായാണ് ഇതിനെ കാണുന്നത്.  ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഈ ഡീൽ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും വലിയ രാഷ്ട്രീയമാണ് സരിൻ ഉയർത്തിക്കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ മാറ്റിയത് സിപിഐഎമ്മിൻ്റെ മാതൃകാപരമായ തീരുമാനമാണെന്നും എ.കെ. ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News