‘സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈര്യുധ്യം ശക്തിപ്പെടുന്നു, അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ല’: പ്രകാശ് കാരാട്ട്

ലോകത്തെ കൈപ്പിടിയിലാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ ലക്ഷ്യം കാണില്ലെന്ന് സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഐഎം കേന്ദ്ര കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് കൊല്ലത്ത് പറഞ്ഞു. ചൈന ബദല്‍ ശക്തിയായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയ വന്‍ വിജയവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിളെ ഇടതുപക്ഷ മുന്നേറ്റങ്ങളും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയേയും നവലിബറല്‍ നയങ്ങളെയും ശക്തമായി ചെറുക്കുന്നതില്‍ കേരളത്തിലെ സിപിഐഎം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ALSO READ: നിയോ ഫാസിസത്തെ ചെറുക്കണം അല്ലെങ്കിൽ അത് പൂർണ്ണ ഫാസിസം ആയി മാറും: പ്രകാശ് കാരാട്ട്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രകാശ് കാരാട്ട് സംസാരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രജ്യത്വത്തിന്റെ രീതികളാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി വിപുലീകരിക്കുക, കാനഡയെ അമേരിക്കന്‍ സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം, ഗാസ മുനമ്പ് റിസോര്‍ട്ടാക്കുമെന്നതടക്കമുള്ള പ്രസ്താവനകള്‍ പ്രാകൃത കാലഘട്ടത്തിലെ ആധിപത്യത്തിന്റെ തനിയാവര്‍ത്തനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

സാമ്രാജ്യത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം കൂടുതല്‍ തീവ്രമാകുകയാണ്. അമേരിക്കയും സഖ്യകക്ഷികളുമാണ് ഒരു ഭാഗത്തെങ്കില്‍ മറുവശത്ത് ജനകീയ ജനാധിപത്യ ചൈനയാണ് ഉള്ളത്. ചൈനയെ ദുര്‍ബലപ്പെടുത്താനും ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടാണ് സാര്‍വദേശീയ രാഷ്ട്രീയം കൈകാര്യ ചെയ്യപ്പെടുന്നത്. ഇതിന്റെ ഭാഗമാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചുങ്കം. ഇത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: ടൂറിസം ഓസ്കാർ കേരളത്തിന്; ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 നമുക്ക് സ്വന്തം

ജനുവരി 20ന് അധികാരത്തിലെത്തിയ ട്രംപ് കുറച്ച് സമയം കൊണ്ട് തന്നെ രാഷ്ട്രീയ സാമ്പത്തിക മേലയിലെ നയങ്ങളില്‍ പുനസംഘടന നടത്തികൊണ്ടിരിക്കുന്നു. സാമ്രാജ്യത്വ ആധിപത്യ രാജ്യം യുഎസ് തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് ട്രംപ്. അമേരിക്കയെ മഹത്തരമാക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ അമേരിക്കയ്ക്ക് പഴയ പോലെ ആധിപത്യമില്ലെന്ന് വ്യക്തമാക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News