
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ ശക്തമായി അപലപിച്ചുകൊണ്ട് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ. പരീക്ഷാ പേപ്പർ മൂലം 22 ലക്ഷത്തോളം വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നും, അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷ പേപ്പർ ചോർന്നതിന് പിന്നില്ലെന്ന് പൊളിറ്റ് ബ്യൂറോ വിമർശിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, എൻ.ടി.എ ഉടൻ പിരിച്ചുവിടണമെന്നും പരീക്ഷാ നടത്തിപ്പ് പഴയതുപോലെ വികേന്ദ്രീകരിച്ച് അതത് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണമെന്നും സി.പി.ഐ(എം) ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും CPIM പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർന്നതിനുപിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിനായിരുന്നു പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. തീയതി പിന്നീട് പ്രഖ്യാപിക്കും. ചോദ്യപേപ്പർ ചോർച്ച അന്വേഷണം സിബിഐയ്ക്ക് വിട്ടു നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

