മഹാദുരന്തം മറികടന്ന് നൂറുമേനി നേടിയ വെള്ളാർമല സ്‌കൂള്‍ വിദ്യാര്‍ഥികളെ സിപിഐ എം അനുമോദിച്ചു

മഹാ ദുരന്തത്തെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വെള്ളാർ മലയിലെ വിദ്യാര്‍ഥികളെ സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. മുട്ടില്‍ എം ആര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വെള്ളാർ മലയിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആ യോഗത്തിൽ ആദരിക്കപ്പെട്ടു.

കഴിഞ്ഞ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലുകളിൽ വെള്ളാർമല സ്കൂൾ നാമാവശേഷമാകുകയും ഈ സ്കൂളിൽ പഠിക്കുന്ന നിരവധി കുട്ടികൾ മരിക്കുകയും ചെയ്തിരുന്നു. പലരുടെയും രക്ഷിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മരിച്ചു. ഈ ദുരന്തത്തെ അതിജീവിച്ചാണ് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ വെള്ളാർമലയിലെ കുട്ടികൾ എഴുതിയത്.

ALSO READ: ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നപ്പോൾ ഇരട്ടി മധുരത്തിലാണ് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം ആ നാട്ടുകാരും. മഹാദുരന്തത്തെ അതിജീവിച്ച് തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News