തമിഴ്നാട് സർക്കാർ രൂപീകരണം: കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ

തമിഴ്നാട് സർക്കാർ രൂപീകരണത്തിൽ പിന്തുണ നൽകണമോയെന്ന കാര്യം ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ. എം എ ബേബിയും ഡി രാജയുമാണ് കൂടിക്കാ‍ഴ്ച നടത്തിയത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ഒരു അവലോകനമാണ് നടത്തിയതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ദേശീയ രാജ്യാന്തര സംഭാവികാസങ്ങളും ചർച്ച ചെയ്തു.

ആശങ്കകൾ അടക്കം പങ്കുവെച്ചു. തമിഴ്നാട്ടിലെ സാഹചര്യം സങ്കീർണ്ണമാണ്. എന്ത് ചെയ്യാൻ കഴിയുമെന്ന് ചർച്ച ചെയ്തു. ടിവികെക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഐഎം, സിപിഐ തീരുമാനം നാളെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ജൂണോടെ എല്‍.പി.ജി സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിയേക്കും; പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷനിലേക്ക് എങ്ങനെ മാറാം?

ഇടതു പാർട്ടികൾ എന്ന നിലയിൽ കൂടിയാലോചനകൾ നടത്താറുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. തമിഴ്നാട് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത്. കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയെയോ മുന്നണിയെയോ സർക്കാർ രൂപീകരണത്തിന് വിളിക്കുന്നതാണ് രീതി. രണ്ടു പാർട്ടികളുടെയും കമ്മിറ്റികൾ സംസ്ഥാനത്ത് ചേർന്ന് തീരുമാനമെടുക്കും.
ജനവിധിയും ജനാധിപത്യവും അട്ടിമറിക്കപ്പെട്ടു കൂടായെന്നും
ഇതുറപ്പാക്കുന്നതിനുള്ള ചർച്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News