
ജമ്മു കാശ്മീരില്‍ ഫയാസ് അഹമ്മദും ഫര്‍സാന ഫയാസുമാണ് തന്നെ സ്വീകരിച്ചതെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു. സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി നയിക്കുന്ന പ്രതിനിധി സംഘത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ശ്രീനഗറില്‍ എത്തിയത്.
സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും എം എല്‍ എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ മകനാണ് ഫയാസ്. ഫര്‍സാന തരിഗാമിയുടെ പേരമകളും. ബാംഗ്ലൂരിലാണ് ഫര്‍സാന പഠിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നിരവധി സുഹൃത്തുക്കളുണ്ട്, കേരളത്തെ വളരെ ഇഷ്ടവുമാണ് ഫര്‍സാനയ്ക്കെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:
Read Also: ഉറിയിൽ പാക് ഷെല്ലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ച് സിപിഐഎം പ്രതിനിധിസംഘം
അതിര്‍ത്തി മേഖലയായ ഉറിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ സംഘം സന്ദര്‍ശിച്ചു. ദുരന്തം അനുഭവിക്കുന്ന ജനങ്ങളെ പുനരധിവസിക്കാന്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നും ജനജീവിതം പൂര്‍ണനിലയിലേക്ക് എത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം എം എ ബേബി കൈരളി ന്യൂസിനോട് പറഞ്ഞു. യൂസഫ് തരിഗാമിയും സംഘത്തെ അനുഗമിച്ചു. സി പി ഐ എം. എം പിമാരായ എ എ റഹിം, കെ രാധാകൃഷ്ണന്‍, സു വെങ്കിടേശന്‍, അമ്ര റാം തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here